Kozhikode
ചെറുവാടി ഗവ. സ്‌കൂളിലെ ഉന്നത വിജയികള്‍ക്ക് നാട്ടുകാരുടെ അനുമോദനം

മുക്കം: ചെറുവാടി ഗവ. ഹൈസ്‌കൂളിലെ പ്രഥമ എസ് എസ് എല്‍ സി ബാച്ചില്‍ ഉന്നത വിജയം നേടിയ നിദ്യാര്‍ഥികളെയും അധ്യാപകരെയും പി ടി എ കമ്മിറ്റിയെയും പൗരാവലി അനുമോദിച്ചു.
വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ചെറുവാടിയിലെ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സമാപിച്ചു. അനുമോദന സമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. സ്‌കൂളിനുള്ള പൗരാവലിയുടെ പുരസ്‌കാരം എം പി വിതരണം ചെയ്തു. സി മോയിന്‍കുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു.
എ പ്ലസ് നേടിയെ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി, മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാലില്‍ സൈനബ വിതരണം ചെയ്തു. വിജയസേവാ പദ്ധതിയെക്കുറിച്ച് പി ടി എ പ്രസിഡന്റ് സി ടി അബ്ദുല്‍ മജീദ് വിശദീകരിച്ചു.
എ എ നാസര്‍ മെമ്മോണ്ടം നല്‍കി. വാര്‍ഡ് അംഗം അശ്‌റഫ് പുതുക്കാടന്‍, യൂസുഫ് പാറപ്പുറത്ത്, ഹെഡ് മാസ്റ്റര്‍ മജീദ് കക്കാട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എന്‍ കെ അശ്‌റഫ്, സി ടി സി അബ്ദുല്ല, മറിയം കുട്ടിഹസന്‍, സി വി ഖദീജ പ്രസംഗിച്ചു.