പാടന്തറ മര്‍കസ് ഇരുപതാം വാര്‍ഷിക സമ്മേളനം മെയ് 2, 3, 4 തിയതികളില്‍

Posted on: April 30, 2014 9:55 am | Last updated: April 30, 2014 at 8:56 am
SHARE

ddddഗൂഡല്ലൂര്‍: ‘സൗഹൃദം സേവനം മുന്നേറ്റം’ എന്ന പ്രമേയത്തില്‍ മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന പാടന്തറ മര്‍കസ് ഇരുപതാം വാര്‍ഷിക സമ്മേളനം മേല്‍ ഗൂഡല്ലൂര്‍ കല്ലടി മഖാം സിയാറത്തോടെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ടിന്് മൂന്ന് മണിക്ക് നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് ഹിഫഌര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കും. ത്രിദിന സമ്മേളനത്തില്‍ ഉദ്ഘാടന സെഷന്‍, ദിഖ്‌റ് മജ്‌ലിസ്, നേതൃസംഗമം, ബാലകൂട്ടായ്മ, ഉമറാ ഇജ്തിമ (തമിഴ് സെഷന്‍) പൂര്‍വ വിദ്യാര്‍ഥി സംഗമം, റാലി, സമാപന സമ്മേളനം തുടങ്ങിയവ നടക്കും. ഇതുസംബന്ധമായി പാടന്തറ മര്‍കസില്‍ നടന്ന യോഗത്തില്‍ മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് പ്രാര്‍ഥന നടത്തി. കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സി ഹംസ ഹാജി, എ ഹംസ ഹാജി, കെ സി സൈതലവി, എസ് ടി അഹ്മദ് മുസ്‌ലിയാര്‍, സി കെ കെ മദനി, മൊയ്തീന്‍ ഫൈസി, സലാം പന്തല്ലൂര്‍ സംബന്ധിച്ചു.