മോഡിയോട് താരതമ്യം ചെയ്യുന്നത് കശാപ്പുകാരന് പോലും നാണക്കേടെന്ന് ലാലു

Posted on: April 29, 2014 4:45 pm | Last updated: April 30, 2014 at 12:10 am

lalu prasadന്യൂഡല്‍ഹി: നരേന്ദ്ര മോഡിയോട് താരതമ്യം ചെയ്യുന്നത് കശാപ്പുകാരന് പോലും നാണക്കേടാണെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. ഗുജറാത്തിലെ കശാപ്പുകാരനാണ് മോഡിയെന്ന് ഇന്നലെ തൃണമൂല്‍ നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ ലാലുവിന്റെ പ്രസ്താവന പരാജയ ഭീതി മൂലമാണെന്ന് ബി ജെ പി പ്രതികരിച്ചു. മോഡിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ലാലുവിന്റെ ശ്രമം വിലപ്പോകില്ലെന്നും ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.