ഐ പി എല്‍ വാതുവെപ്പ്: മുദ്ഗല്‍ കമ്മിറ്റി അന്വേഷിക്കേണ്ടെന്ന് ബി സി സി ഐ

Posted on: April 29, 2014 2:08 pm | Last updated: April 30, 2014 at 12:10 am

supreme courtന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതി അന്വേഷിക്കേണ്ടെന്ന് ബി സി സി ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏതെങ്കിലും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ബി സി സി ഐ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് മുദ്ഗല്‍ കമ്മിറ്റി കോടതിയെ അറിയിച്ചു. സി ബി ഐയുടേയും മുംബൈ പോലീസിന്റെയും സഹായം ഇതിനാവശ്യമാണെന്നും നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും മുദ്ഗല്‍ സമിതി കോടതിയെ അറിയിച്ചു.

ബി സി സി ഐ നിയമിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സമതി അംഗങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മുദ്ഗല്‍ കമ്മിറ്റിയെ കൊണ്ടി തുടരന്വേഷണം നടത്തുന്ന കാര്യം കോടതി പരിശോധിക്കുന്നത്.