Connect with us

Kerala

അബ്ദുള്ളക്കുട്ടിക്കെതിരെ മെയ് 5ന് മൊഴി നല്‍കുമെന്ന് സരിത

Published

|

Last Updated

തിരുവനന്തപുരം: എ പി അബ്ദുള്ളക്കുട്ടിക്കെതിരെ മെയ് 5ന് കോടതി മുമ്പാകെ മൊഴി നല്‍കുമെന്ന് സരിത എസ് നായര്‍ പറഞ്ഞു. ഇന്ന് മൊഴി നല്‍കാന്‍ കോടതിയിലെത്തിയെങ്കിലും മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ തിരിച്ചു പോകുകയാണെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എ പി അബ്ദുള്ളക്കുട്ടിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുള്‍പ്പടെയുള്ള തെളിവുകളുമായിട്ടാണ് താനെത്തിയത്. അത് കോടതിക്ക് മുമ്പാകെ ഹാജരാക്കും.

ഷാനിമോള്‍ ഉസ്മാന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മോശമായിപ്പോയി. ഷാനിമോള്‍ക്ക് സംസ്‌കാരമില്ലെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷന് മുമ്പെ ഹാജരായി പല ഉന്നതര്‍ക്കുമെതിരെയുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ താന്‍ തയാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും സരിത പറഞ്ഞു.

---- facebook comment plugin here -----

Latest