തിരുവനന്തപുരത്ത് കനത്ത കാറ്റിലും മഴയിലും 10 കോടിയുടെ നാശനഷ്ടം

Posted on: April 27, 2014 10:50 am | Last updated: April 28, 2014 at 11:39 pm

Heavy-rains-Newskerala

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് പെയ്ത കനത്ത കാറ്റിലും മഴയിലും 10 കോടി രൂപയുടെ നാശനഷ്ടം. ഞായറാഴ്ച്ച അവധിയായതിനാല്‍ നാശനഷ്ടങ്ങളുടെ കണക്ക് കൃത്യമായി കണക്കാക്കാനായിട്ടില്ല. ഇന്ന് ഉച്ചയോടെ മാത്രമേ വ്യക്തമായ കണക്കുകള്‍ പുറത്ത് വരികയുള്ളൂ.

കനത്ത ശക്തമായ കാറ്റോട് കൂടിയ വേനല്‍ മഴയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരത്തില്‍ വൈദ്യുതിബന്ധവും താറുമാറായി. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സംവിധാനം താറുമാറായിട്ടുണ്ട്. വൈകീട്ട് ആറ് മണിയോടെയാണ് കനത്ത ഇടിമിന്നലും മഴയും അനുഭവപ്പെട്ടത്.

ശക്തമായ കാറ്റില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. വൈ എം സി എ റോഡ്, പ്രസ്‌ക്ലബ് റോഡ് എന്നിവിടങ്ങളിലെല്ലാം മരങ്ങള്‍ വീണം ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പഴഞ്ഞിയിലും വഞ്ചിയൂരിലും വാഹനങ്ങള്ക്ക് മുകളില്‍ മരം വീണു.