പാളത്തില്‍ വിള്ളല്‍: ട്രെയിനുകള്‍ വൈകി

Posted on: April 27, 2014 12:08 pm | Last updated: April 28, 2014 at 11:39 pm

indian railwayകൊച്ചി: റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം അര മണിക്കൂര്‍ വെെകി. ഇളപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിടുകയായിരുന്നു.

അര മണിക്കൂറിനകം പ്രശ്നം  പരിഹരിച്ച് റയില്‍ ഗതാഗതം പുനസ്ഥാപിച്ചു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് സിഗ്നല്‍ നവീകരണം നടക്കുന്നതില്‍ എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം ദിവസങ്ങളായി തടസ്സപ്പെടുന്നതിനിടെയാണ് വിള്ളല്‍ കൂടി കണ്ടെത്തിയത്.