Connect with us

International

കപ്പല്‍ ദുരന്തം: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

Published

|

Last Updated

സിയോള്‍: 476 യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാനമന്ത്രി ചങ് ഹോംഗ് വോണ്‍ രാജി പ്രഖ്യാപിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഗവണ്‍മെന്റ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ദുരന്തം ഉണ്ടായ ഉടന്‍ തന്നെ രാജിവെക്കാന്‍ തീരുമാനിച്ചതാണെങ്കിലും അതിനേക്കാള്‍ ആളുകളെ രക്ഷപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതിനാലാണ് അത് ചെയ്യാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം 16നാണ് നിരവധി വിദ്യാര്‍ഥികളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങിയത്. 183 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുക്കാനായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.