അഫ്ഗാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു

Posted on: April 26, 2014 9:08 pm | Last updated: April 26, 2014 at 9:08 pm

uk_chopperകാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ച് പേരും ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. കാണ്ഡഹാര്‍ വ്യോമതാവളത്തിന് സമീപമായിരുന്നു ദുരന്തം.

അഫ്ഗാനില്‍ ബ്രിട്ടീഷ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. അതേസമയം ശത്രുക്കള്‍ ആക്രമിച്ച് വീഴ്ത്തിയതാണെന്ന് കരുതുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.