Connect with us

Kerala

ക്ഷേത്ര ഭരണത്തില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബം മാറിനില്‍ക്കണം: അമിക്കസ് ക്യൂറി

Published

|

Last Updated

ന്യൂഡല്‍ഹി: തിരുനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബം മാറി നില്‍ക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവര്‍ത്തിച്ചു. പുതിയ എകസിക്യുട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷ്‌കുമാറിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും പുതിയ ഭരണസമിതിയില്‍ താന്‍ പൂര്‍ണ സന്തുഷ്ടനാണെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ അന്വേഷണത്തില്‍ രാജകുടുംബത്തെ പൂര്‍ണമായി സഹകരിപ്പിച്ചിരുന്നു. കേരളം നിര്‍ദേശിച്ച ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പ്രാവീണ്യമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ക്ഷേത്രത്തിന്റെ ഭരണചുമതല ജില്ലാ ജഡ്ജി കെ ഇന്ദിര ഏറ്റെടുത്തു. ക്ഷേത്രത്തില്‍ കുടുംബസമേതം എത്തി സന്ദര്‍ശനം നടത്തിയ ശേഷമാണ് പദവി ഏറ്റത്.