മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മുഖ്യമന്ത്രി

Posted on: April 26, 2014 11:19 am | Last updated: April 27, 2014 at 6:45 am

oommenchandiതിരുവനന്തപുരം: മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യാസക്തി കുറയ്ക്കാതെയുള്ള മദ്യനിരോധനം സാമൂഹ്യവിപത്തിന് കാരണമാകും. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തെക്കാള്‍ എത്രയോ വലിയ നഷ്ടമാണ് മറ്റ് രീതിയിലുണ്ടാകുന്നത്. വാഹനാപകടങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, കുടുംബജീവിതം തകരുന്നതും അങ്ങനെ സാമൂഹിക രംഗത്ത് വളരയധികം നഷ്ടമാണുണ്ടാകുന്നത്.

ഒരുവഴിക്ക് കിട്ടുന്ന വരുമാനം മറ്റൊരു വഴിക്ക് പോകുകയാണ്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കേ ലൈസന്‍സ് നല്‍കുവെന്ന സര്‍ക്കാര്‍ നയത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.