കടല്‍ക്കൊല കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി

Posted on: April 26, 2014 10:41 am | Last updated: April 27, 2014 at 6:46 am

italian-marinesന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊ കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രെഡിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സി ബി ഐ കോടതിയില്‍ വിചാരണ നടത്തണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. പ്രതികളെ സഹായിക്കാനാണ് കേസ് ഡല്‍ഹിയില്‍ നടത്തുന്നതെന്നും കേസിലെ സാക്ഷികളെല്ലാം കേരളത്തിലാണെന്നും ഹരജിയില്‍ പറയുന്നു.