Connect with us

Kasargod

ജില്ലയിലെ 17 വകുപ്പുകളിലെ ഫയലുകള്‍ മുഴുവനും മലയാളത്തില്‍

Published

|

Last Updated

കാസര്‍കോട്: ഔദ്യോഗികഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 17 വകുപ്പുകള്‍ ഫയലുകള്‍ മലയാളത്തിലേക്ക് മാറ്റുന്നതില്‍ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി ഔദ്യോഗികഭാഷാ അവലോകന യോഗം വിലയിരുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
100 ശതമാനം ലക്ഷ്യം കൈവരിക്കാത്ത മറ്റ് വകുപ്പുകള്‍ക്കും ക്രമാനുഗതമായ പുരോഗതി വരുത്താന്‍ സാധിക്കണമെന്ന് അവലോകന യോഗത്തില്‍ പങ്കെടുത്ത ഔദ്യോഗികഭാഷാ വിഭാഗം സെക്ഷന്‍ ഓഫീസര്‍ പി.പി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു ഔദ്യോഗികഭാഷാനിയമം അടുത്ത സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെ ഇതിന് കൂടുതല്‍ പ്രാധാന്യം ലഭിക്കും. എല്ലാ വകുപ്പുകളും ഓരോ മാസവും അഞ്ചാം തീയ്യതിക്കു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം 50 ശതമാനത്തില്‍ താഴെയുള്ള വകുപ്പുകള്‍ ഘട്ടംഘട്ടമായി ഫയലുകള്‍ മലയാളത്തിലേക്ക് മാറ്റുവാനുള്ള ഊര്‍ജിതശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.