ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഒന്നാംഗഡു സംഖ്യ അടക്കണം

Posted on: April 25, 2014 12:27 am | Last updated: April 24, 2014 at 10:27 pm

കാസര്‍കോട്: ഈ വര്‍ഷത്തെ ഹജ്ജിന് ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഹജ്ജ് ട്രെയിനര്‍മാരുടെ പക്കലും ലഭ്യമാണെന്ന് ജില്ലാ ഹജ്ജ് ട്രെയിനര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും വിദേശ വിനിമയ സംഖ്യ വിമാനക്കൂലിയിനത്തില്‍ അഡ്വാന്‍സായി 81,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പേഇന്‍ സ്ലിപ്പിന്റെ ഒറിജിനലും ഒരു ഫോട്ടോകോപ്പിയും മെയ് പത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടേയും തുക ഒന്നിച്ചടയ്ക്കണം. പേ-ഇന്‍ സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം. പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേക ബാങ്ക് റഫറന്‍സ് നമ്പറുകളുണ്ട്. ഈ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് മാത്രമേ പണമടക്കാവൂ. കവര്‍ നമ്പറും ബാങ്ക് റഫറന്‍സ് നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയിനര്‍മാരുമായോ 9446640644, 9446411353, 9446111188, 8893688088, 9495082863 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.