വരുന്നു, സ്വയം വൃത്തിയാകുന്ന ലോകത്തെ ആദ്യത്തെ കാര്‍!

Posted on: April 25, 2014 4:06 pm | Last updated: April 25, 2014 at 4:11 pm

nisan

കാര്‍ വാങ്ങാന്‍ ഇന്ന് വലിയ പ്രായസമില്ല. എന്നാല്‍ അത് കൃത്യമായി കഴുകി വൃത്തിയാക്കി കൊണ്ടു നടക്കാനോ? ചിലരെങ്കിലും പല്ലിളിക്കുമെന്ന് തീര്‍ച്ച. എന്നാല്‍ ഇനി ബക്കറ്റും വെള്ളവും ഹോഴ്‌സുമൊക്കെ എടുത്ത് രാവിലെ തന്നെ ആ സാഹസത്തിന് ഇറങ്ങിത്തിരിക്കേണ്ട. ചെളിയായാല്‍ സ്വയം വൃത്തിയാകുന്ന കാര്‍ വരുന്നു. ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍ ആണ് ലോകത്തെ ആദ്യത്തെ സ്വയം വൃത്തിയാകുന്ന കാര്‍ അവതരിപ്പിക്കുന്നത്.

നാനോ പെയിന്റ് ടെക്‌നോളജി ഉപയോഗിച്ച് പെയന്റ് ചെയ്ത ഈ കാറില്‍ ചളി പിടിക്കില്ല. ചെളി ആയാല്‍ ഓട്ടത്തിനിടയില്‍ തന്നെ ആവ പുറം തള്ളപ്പെടും. ഐ ഫോണിലും മറ്റും ഉപയോഗിച്ചിരിക്കുന്ന ഒലിയോഫോബിക് പെയിന്റിംഗ് രീതിയാണ് നിസാന്‍ പരീക്ഷിക്കുന്നത്. ഭാവി മോഡലുകളില്‍ നിസാന്റെ പ്രധാന ആകര്‍ഷണം ഇതാകുമെന്ന് ഉറപ്പ്.