ബാര്‍ലൈസന്‍സ്: സുധീരന്റെ നിലപാട് കടുംപിടുത്തമെന്ന് പറയാനാവില്ലെന്ന് ചെന്നിത്തല

Posted on: April 24, 2014 3:30 pm | Last updated: April 25, 2014 at 12:05 am

chennithalaതിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു പ്രശ്‌നത്തിന്റെ എല്ലാവശങ്ങളും ചര്‍ച്ച ചെയ്യുന്നത് സാധാരണമാണ്. ഭിന്നാഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ബാര്‍ ലൈസസ് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട് കടുംപിടുത്തമാണെന്ന് കരുതാനാവില്ല. 29ന് ചേരുന്ന യു ഡി എഫ് യോഗത്തിനു മുമ്പ് ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.