യുവതി സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍

Posted on: April 24, 2014 11:37 am | Last updated: April 24, 2014 at 2:08 pm

hangമലപ്പുറം: ചങ്ങരംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്. ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനുള്ളിലെ ഫാനില്‍ തൂങ്ങിയനിലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു ഇവര്‍. ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ച കേസില്‍ ബുധനാഴ്ചയാണ് അനീഷയെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇവരില്‍ നിന്നും 10 പവന്‍ സ്വര്‍ണവും എടിഎം കാര്‍ഡും പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടത്താനിരിക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ അനീഷയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എടപ്പാള്‍ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.