വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പ്രസ്്സ്റ്റിക്കര്‍ പതിച്ച വാഹനം

Posted on: April 24, 2014 12:14 pm | Last updated: April 24, 2014 at 12:14 pm

tsy press van puthuppadiതാമരശ്ശേരി: വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ പ്രസ്സ്സ്റ്റിക്കര്‍ പതിച്ച വാഹനവും. പുതുപ്പാടി മലപുറത്ത് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് പ്രസ്സ് സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിച്ചത്. നിരവധി വീഡിയോ ഗ്രാഫര്‍മാരും കര്‍ശന നിയന്ത്രങ്ങളും ഉണ്ടായിരുന്നെങ്കിലും പ്രസ്സ് സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ വോട്ടര്‍മാരെ എത്തിച്ചത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടില്ല. പോളിംഗ് കേന്ദ്രത്തിന് സമീപത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടില്ലെന്നതിനാല്‍ പ്രസ്സ്റ്റിക്കര്‍ പതിച്ച വാഹനം ഉപയോഗിച്ചതാണെന്നാണ് സംശയം.