പുത്തനത്താണിയില്‍ രണ്ടിടത്ത് വാഹനാപകടം; ഏഴ് പേര്‍ക്ക് പരുക്ക്

Posted on: April 24, 2014 10:08 am | Last updated: April 24, 2014 at 10:08 am

കല്‍പകഞ്ചേരി: പുത്തനത്താണി ടൗണില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഏഴു പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വളാഞ്ചേരി റോഡില്‍ പെട്രോള്‍ പമ്പിന്‍ സമീപം ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് നിസാര പരുക്കേറ്റു. പിന്നീട് വൈകീട്ട് ആറോടെ കോഴിക്കോട് റോഡില്‍ ലോറി രണ്ടു കാറുകളിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്കേറ്റു.
കാര്‍ യാത്രക്കാരായ തൃശൂര്‍ മാമലിമല സ്വദേശികളായ പ്രജീഷ് (39), ഉഷ(30), ഋഷികേഷ് (എട്ട് ), ശോഭന (60),ആര്യനന്ദ ( മൂന്ന് )എന്നിവരെ പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കാറിലാണ്‍ ആദ്യം ലോറിയിടിച്ചത്. ഇതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചായിരുന്നു അപകടം.