സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും ഓര്‍മശക്തി വര്‍ധനാ ക്യാമ്പും

Posted on: April 24, 2014 7:35 am | Last updated: April 24, 2014 at 7:35 am

കല്‍പ്പറ്റ: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപന ദിനാചരണവും ഓര്‍മ്മശക്തി, കയ്യെഴുത്ത് സ്‌കില്‍ പരിശോധന ക്യാമ്പും നടന്നു. സാക്ഷരത നാല്, ഏഴ്, പത്ത് പഠിതാക്കള്‍, പ്രേരക്മാര്‍ എന്നിവര്‍ ഗുണഭോക്താക്കളായി പങ്കെടുത്ത പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സാക്ഷരത മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ എം റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ശാസ്ത പ്രസാദ്, പത്താംതരം തുല്യത കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കിനാത്തി, ലൈഫ് സ്‌കില്‍ ഇന്ത്യ ഡയറക്ടര്‍ വിശ്വനാഥ മേനോന്‍, മലപ്പുറം ജില്ലാ പത്താം തരം തുല്യതാ കോഴ്‌സ് കണ്‍വീനര്‍ ഉണ്ണിമൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.