ചാരക്കേസ് സി ബി ഐ പുനരന്വേഷിക്കണം: രാമചന്ദ്രന്‍ മാസ്റ്റര്‍

Posted on: April 24, 2014 1:42 am | Last updated: April 23, 2014 at 11:43 pm

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസ് സി ബി ഐ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍. ചാരക്കേസിന് പിന്നില്‍ സി ഐ എ ആണെന്നും കേസ് അന്വേഷിച്ച ഉേദ്യാഗസ്ഥരുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചാരക്കേസില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കും, കേസ് കെട്ടിച്ചമച്ചതില്‍ സി ഐ എക്കുള്ള പങ്കും അന്വേഷിക്കുന്നതോടൊപ്പം സി ബി ഐ ചാരക്കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സി ഐ എയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ കോടതിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.