വിസ്ഡം സിവില്‍ സര്‍വീസ്: ത്രിവത്സര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Posted on: April 24, 2014 12:41 am | Last updated: April 23, 2014 at 11:41 pm

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ മലപ്പുറം ഇരിങ്ങല്ലൂര്‍ മജ്്മഅ് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചുവരുന്ന വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയിലെ ത്രിവത്സര പരിശീലന കോഴ്‌സുകളുടെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ വര്‍ഷം പ്ലസ് ടു പൂര്‍ത്തീകരിച്ച മുസ്‌ലിം ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ബിരുദപഠനത്തോടൊപ്പം ഓരോ മാസവും രണ്ട് വാരാന്ത്യങ്ങളിലെ അവധി ദിനങ്ങളിലാണ് പരിശീലനം. ബിരുദ പഠനശേഷം ഒരു വര്‍ഷത്തെ തീവ്രപരിശീലനവും കോഴ്‌സിനൊപ്പം നല്‍കുന്നുണ്ട്. അപേക്ഷാ ഫോറം www.wisdo mcsa.in എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ ഫീസ് നൂറ് രൂപ. ഈ മാസം 30നകം പൂരിപ്പിച്ച അപേക്ഷാഫോറം ജില്ലാ കേന്ദ്രങ്ങളിലോ ഡയറക്ടര്‍, വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി, മജ്മഅ് ക്യാമ്പസ്, ഇരിങ്ങല്ലൂര്‍, മലപ്പുറം, പിന്‍ 676304 എന്ന വിലാസത്തിലോ ലഭിച്ചിരിക്കണം. 2014 മെയ് 10ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവേശന പരീക്ഷ (കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് – സി ഇ ടി) യിലൂടെയാണ് പ്രവേശനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങല്‍ക്ക് 8281149326, 9961786500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.