സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീപോളിംഗ് തുടരുന്നു

Posted on: April 23, 2014 10:17 am | Last updated: April 23, 2014 at 6:16 pm

voteതിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു. എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി 118ാം നമ്പര്‍ ബൂത്ത്, ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി 19ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മാലോറയിലെ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്.

എറണാകുളത്ത് എ എ പി സ്ഥാനാര്‍ഥിക്ക് ചെയ്യുന്ന വോട്ട് പതിയുന്നില്ല എന്നതാണ് റീപോളിംഗിന് കാരണമായത്. വടക്കാഞ്ചേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന്റെ നേരെയുള്ള ബട്ടണ്‍ തകറായതും വയനാട്ടില്‍ വോട്ടിംഗ് യന്ത്രം തകരാറായതും റീപോളിംഗിന് വഴിയൊരുക്കി.