Connect with us

Palakkad

ഭാരതപ്പുഴയിലെ പുല്‍ക്കാടുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു

Published

|

Last Updated

പട്ടാമ്പി: ഭാരതപ്പുഴയുടെ തീരങ്ങളിലെ പുല്‍ക്കാടുകള്‍ വെട്ടിനീക്കാത്തത് മാലിന്യനിക്ഷേപത്തിന് വഴിയൊരുക്കുന്നു. പട്ടാമ്പിപ്പാലത്തിന് സമീപവും മറ്റും വളര്‍ന്നുനില്‍ക്കുന്ന പുല്‍ക്കാടുകള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളടക്കം നിത്യേന മലമൂത്ര വിസര്‍ജനം നടത്തുന്നതും ഇവിടെയാണ്.—
—മഴപെയ്താല്‍ കെട്ടിക്കിടക്കുന്ന മാലിന്യമെല്ലാം ഒലിച്ചിറങ്ങുന്നത് വെള്ളിയാങ്കല്ല് തടയണയിലെ നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിലേക്കാണ്.
പട്ടാമ്പി പാലത്തിന് സമീപം മാലിന്യം തള്ളുന്നതിനും പുഴയില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതിനും എതിരെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയാണ് പട്ടാമ്പി. പ്രാഥമിക സൗകര്യമില്ലാത്തതിനാല്‍ പലരും പുഴയുടെ തീരങ്ങളാണ് ഇതിനുപയോഗിക്കുന്നത്.
രണ്ട് ജില്ലകളിലെ പത്തോളം ഗ്രാമ പഞ്ചായത്തുകള്‍, മൂന്നോളം നഗരസഭകള്‍ എന്നിവയിലെ നൂറുകണക്കിനാളുകളുടെ കുടിവെള്ളസ്രോതസ്സായ വെള്ളിയാങ്കല്ല് തടയണയുടെ ജലപരിശോധന കാര്യമായി നടക്കാറില്ല.
നിലവില്‍ പലേടത്തും ക്ലോറിനേഷന്‍ മാത്രമാണ് ശുദ്ധീകരണത്തിനായി നടത്തുന്നത്. ഇതിലൂടെ മാത്രം മാലിന്യം നീക്കം ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്.—

 

Latest