എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ ആരംഭിച്ചു

Posted on: April 22, 2014 1:28 am | Last updated: April 22, 2014 at 12:28 am

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ വിഭാഗത്തിലെ എന്‍ജിനീയറിംഗ് പരീക്ഷകള്‍ ആരംഭിച്ചു. ഇന്നലെ രാവിലെ മുതല്‍ 12.30 വരെ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. രാവിലെ തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു.
ഒമ്പതരയോടെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ തുറന്നത്. തുടര്‍ന്ന് കൂട്ടികള്‍ പരീക്ഷാ ഹാളിലേക്ക് നീങ്ങി. കെമിസ്ട്രി, ഫിസിക്‌സ് പരീക്ഷകള്‍ കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉത്തരമെഴുതാന്‍ ആവശ്യത്തിനു സമയവും ലഭിച്ചു. എന്‍ജിനീയറിംഗ് ഒന്നാം പേപ്പര്‍ ഫിസിക്‌സില്‍ നിന്ന് 72 ഉം കെമിസ്ട്രിയില്‍ നിന്ന് 48 ഉം ചോദ്യങ്ങളാണുണ്ടായിരുന്നത്. ആദ്യ ദിനത്തില്‍ പരീക്ഷ സുഗമമായി നടന്നെന്നും പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രവേശന പരീക്ഷാ കമമീഷണര്‍ പറഞ്ഞു.