ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതിയെ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ വളഞ്ഞിട്ട് തല്ലി

Posted on: April 21, 2014 6:34 pm | Last updated: April 21, 2014 at 6:34 pm

Attingalതിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി നിനോ മാത്യൂവിനെ ടെക്‌നോ പാര്‍ക്കിലെ ജീവനക്കാര്‍ വളഞ്ഞിട്ട് തല്ലി. തെളിവെടുപ്പിനായി കൊലയാളിയെ ടെക്‌നോപാര്‍ക്കില്‍ കൊണ്ടുന്നപ്പോഴാണ് സംഭവം. പ്രതിയെ അടി കിട്ടുന്നതില്‍ നിന്നും രക്ഷപ്പെടുത്താന്‍ പോലീസ് വേഗത്തില്‍ ജീപ്പില്‍ കയറ്റുകയായിരുന്നു. എന്നാല്‍ ജീപ്പിനുള്ളില്‍ കയറിയതിനു ശേഷവും പുറത്തുനിന്ന് ഒരു ജീവനക്കാരന്‍ പ്രതിയെ തല്ലി.

കഴിഞ്ഞയാഴ്ചയാണ് മുത്തശ്ശിയെയും ചെറുമകളെയും വീട്ടില്‍ കയറി നിനോ മാത്യു അതിക്രൂരമായി വെട്ടിക്കൊന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് അനുശാന്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്.