അഡ്വാനിയുടെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു

Posted on: April 21, 2014 5:59 pm | Last updated: April 22, 2014 at 12:09 am

LK-advani websiteന്യൂഡല്‍ഹി: മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. www.lkadvani.in എന്ന വെബ്‌സൈറ്റാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍ തകര്‍ത്തത്. വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയ ശേഷം കാശ്മീരിനെ സ്വതന്ത്രമാക്കൂ, പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ബിലാല്‍ എന്നയാളാണ് ഹാക്ക് ചെയ്തിരിക്കുന്നത്.