കപ്പല്‍ ദുരന്തം: അപകട സമയം ഓടിച്ചത് 25കാരനായ ‘മുറി കപ്പിത്താന്‍’

Posted on: April 20, 2014 8:47 pm | Last updated: April 20, 2014 at 8:47 pm

South korean Ship Tragedy (12)കൊറിയയില്‍ നിരവധി പേരുമായി മുങ്ങിയ കപ്പല്‍ അപകട സമയത്ത് ഓടിച്ചിരുന്നത് 25കാരനായ ‘മുറി കപ്പിത്താനെ’ന്ന് വെളിപ്പെടുത്തല്‍. സീനിയര്‍ പ്രോസിക്യൂട്ടര്‍ യാങ് ജംഗ് ജിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കപ്പല്‍ ഓടിക്കുന്നതില്‍ വലിയ വൈദഗ്ധ്യം ഇല്ലാത്തയാളാണ് ഇയാളെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.

ശക്തമായ തിരയിളക്കവും നിരവധി ദ്വീപുകളുമുള്ള ദുര്‍ഘടമായ സ്്ഥലത്തിലൂടെയാണ് അപകട സമയം കപ്പല്‍ സഞ്ചരിച്ചിരുന്നത്. ഇത്രയും ദുര്‍ഘടമായ വഴിയിലൂടെ വൈദഗ്ധ്യമില്ലാത്ത ആള്‍ കപ്പല്‍ ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. സാധാരണയിലും കവിഞ്ഞ സ്പീഡിലാണ് കപ്പല്‍ ഓടിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു.

അതിനിടെ, കപ്പല്‍ യാത്രക്കാരായ 58 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. 246 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. അറസ്റ്റിലായ ക്യാപ്റ്റന്‍ ലീ ജൂന്‍ സിയോക്കിനെ പത്ത് ദിവസത്തേക്ക് കൂടി കസ്റ്റഡയില്‍ വിട്ടിരിക്കുകയാണ്.