ഐ പി എല്‍ ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതി

Posted on: April 20, 2014 8:29 pm | Last updated: April 20, 2014 at 8:29 pm

ipl bettingന്യൂഡല്‍ഹി: സുപ്രീം കോടതി നിർദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ഒത്തുകളി അന്വേഷിക്കാന്‍ ബി.സി.സി.ഐ. മൂന്നംഗ സമിതിയെ നിയോഗിച്ചു. മലയാളിയായ ആര്‍ കെ രാഘവന്‍ , രവിശാസ്ത്രി, ജെ നാരായണ്‍ പാട്ടീല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

മുന്‍ ബി.സി.സി.ഐ. അധ്യക്ഷന്‍ ശ്രീനിവാസനും 12 കളിക്കാര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

അതിനിടെ, സ്വതന്ത്ര അന്വേഷണ സംഘത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. രവി ശാസ്ത്രിയെയും കെ.മാധവനെയും ഐപിഎല്‍ കേസ് അന്വേഷിക്കുന്ന സ്വതന്ത്രസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന്‍ വിഭാഗം ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്.