എസ് വൈ എസ് 60-ാം വാര്‍ഷിക പ്രഖ്യാപനം: ഉത്തര, ദക്ഷിണ മേഖലാ സന്ദേശ യാത്രകള്‍ തുടങ്ങി

Posted on: April 20, 2014 11:16 am | Last updated: April 20, 2014 at 11:16 am

കല്‍പ്പറ്റ: ഈ മാസം 24ന് കല്‍പ്പറ്റയില്‍ നടക്കുന്ന സമസ്ത കേരള സുന്നീ യുവജന സംഘം 60ാം വാര്‍ഷിക സംസ്ഥാന പ്രഖ്യാപന സമ്മേളനത്തിന്റെ ഉത്തര-ദക്ഷിണ സന്ദേശ യാത്രകള്‍ തുടങ്ങി.
ഉത്തര മേഖലാ ജാഥ ബാവലിയില്‍ ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി അല്‍കാമിലിയും, ദക്ഷിണ മേഖലാ ജാഥ പുത്തന്‍കുന്നില്‍ സയ്യിദ് ബശീര്‍ അല്‍ജിഫ്‌രി, അഹമ്മദ്കുട്ടി ബാഖവിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഉത്തരമേഖലാ ജാഥാ ഡയരക്ടര്‍ ജമാലുദ്ദീന്‍ സഅദി,കെ കെ മുഹമ്മദലി ഫൈസി,ഗഫൂര്‍ സഅദി അഞ്ചുകുന്ന്, നാസര്‍ മാസ്റ്റര്‍ തരുവണ, നൗഷാദ് കണ്ണോത്ത് മല എന്നിവരും ,ദക്ഷിണ മേഖലാ ജാഥാ ഡയരക്ടര്‍ ബഷീര്‍ സഅദി നെടുങ്കരണ, ഉമര്‍ സഖാഫി കല്ലിയോട്, കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദലി സഖാഫി പുറ്റാട്, സൈനുദ്ദീന്‍ വാഴവറ്റ, അസീസ് ചിറക്കമ്പം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
പുത്തന്‍കുന്നില്‍ നിന്നും ആരംഭിച്ച ദക്ഷിണ മേഖലാ സന്ദേശ യാത്ര ചീരാല്‍, കല്ലൂര്‍, നായ്ക്കട്ടി, സുല്‍ത്താന്‍ ബത്തേരി,ബീനാച്ചി, ഒന്നാം മൈല്‍, ചെതലയം, ഇരുളം, ചീയമ്പം, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വാകേരിയിലും ഉത്തര മേഖലാ ജാഥ കാട്ടിക്കുളം, തോല്‍പ്പെട്ടി,ഒണ്ടയങ്ങാടി, കല്ലിയോട്,പിലാക്കാവ്,തവിഞ്ഞാല്‍,വരയാല്‍,പേര്യ 36,പേര്യ 34,മുള്ളല്‍,വാളാട്,കണ്ണോത്ത്മല,തലപ്പുഴ എന്നിവിടങ്ങളില്‍ പര്യടനം നടത്തി മാനന്തവാടിയിലും സമാപിച്ചു. ഉത്തര മേഖലാ യാത്ര ഇന്ന് രാവിലെ ഒമ്പതിന് കുഞ്ഞോത്ത് ജില്ലാ വൈസ് പ്രസിഡന്റ് സൈദ് ബാഖവി ഉദ്ഘാടനം ചെയ്യും. നിരവില്‍ പുഴയില്‍ നിന്നും തുടങ്ങി കോറോം, വെള്ളമുണ്ട, വെള്ളിലാടി, അഞ്ചാംമൈല്‍,പള്ളിക്കല്‍,പള്ളിക്കല്‍ രണ്ടേനാല്, പാലമുക്ക്, ദ്വാരക, നാലാംമൈല്‍,പീച്ചങ്കോട്, തരുവണ, ആറുവാള്‍, വെള്ളമുണ്ട എട്ടേനാല് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ദക്ഷിണ മേഖല ഇന്ന് രാവിലെ ഒമ്പതിന് കോളിയാടിയില്‍ ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്യും.
ജാഥ ചുള്ളിയോട്, അമ്പലവയല്‍, തോമാട്ടുചാല്‍, വടുവഞ്ചാല്‍, നെടുങ്കരണ, റിപ്പണ്‍, തിനപുരം, നെടുമ്പാല, മാണ്ടാട്, കുട്ടമംഗലം, പരിയാരം,മുട്ടില്‍, കാക്കവയല്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി രണ്ടാം ദിനം മീനങ്ങാടിയില്‍ സമാപിക്കും.
നാളെ ദക്ഷിണ യാത്ര രാവിലെ ഒമ്പതിന് ചൂരല്‍മലയില്‍ നിന്നും ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫിയും,ഉത്തര മേഖലാ യാത്ര രാവിലെ ഒമ്പതിന് കുപ്പാടിത്തറയില്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മമ്മൂട്ടിമദനിയും ഉദ്ഘാടനം ചെയ്യും.ജാഥകള്‍ 21ന് വൈകിട്ട് ആറിന് പടിഞ്ഞാറത്തറയില്‍ സമാപിക്കും.