മോഡി രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Posted on: April 19, 2014 4:03 pm | Last updated: April 19, 2014 at 9:34 pm

rahul gandhiന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദു-മുസ്‌ലിം കലാപമുണ്ടാക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ബി ജെ പിയും ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ ഭരണരീതിയാണ് മോഡി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് രാജ്യം അംഗീകരിക്കില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അസമില്‍ ഒരു തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.