പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തി: അമിക്കസ് ക്യൂറി

Posted on: April 19, 2014 3:37 pm | Last updated: April 20, 2014 at 6:00 am

padmanabhaswamiതിരുവനന്തപുരം: സഹസ്രകോടികളുടെ നിധിശേഖരം കണ്ടെത്തിയ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മണലില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്തിയത്. പ്രമുഖ ജ്വല്ലറിയായ തഞ്ചാവൂര്‍ ജ്വല്ലറിയാണ് സ്വര്‍ണം കടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിലെ ഒന്നാം നമ്പര്‍ പണിപ്പുരയിലാണ് മണ്ണിലും മണലിലും കലര്‍ത്തിയ നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. മാര്‍ത്താണ്ഡ വര്‍മയില്‍ നിന്ന് 17 കിലോ സ്വര്‍ണവും ശരപ്പൊളിമാലയും ലഭിച്ചതായി പഴവങ്ങാടിയില്‍ ജ്വല്ലറി നടത്തുന്ന രാജു മൊഴി നല്‍കിയിരുന്നു. ഈ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.

ക്ഷേത്രത്തിന് പുറത്ത് നിന്ന്് പ്രസാദം കൊണ്ടുവന്ന് ക്ഷേത്ര പ്രസാദമായി വില്‍ക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ംഭാവനയായി ലഭിക്കുന്ന വിദേശനാണങ്ങളുടെ ഇടപാടിലും വന്‍ വെട്ടിപ്പ് നടന്നു. ഇതില്‍ ക്ഷേത്ര അധികൃതരുടെ ഇടപെടല്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട്് ചൂണ്ടിക്കാട്ടുന്നു.

ക്‌ഷേത്രത്തിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.