Connect with us

Palakkad

വില്ലേജ് ഓഫീസറില്ലാതെ ജനം വലയുന്നു

Published

|

Last Updated

കൂറ്റനാട്: കപ്പൂര്‍ വില്ലേജ് ഓഫീസറില്ലാതെ ജനം വലയുന്നു. നേരത്തെ ഉണ്ടായിരുന്ന ഓഫീസര്‍ മാസങ്ങളുടെ സേവനത്തിന് ശേഷം സ്ഥലം മാറിപോയതോടെയാണ് വീണ്ടും ഒഴിവ് വന്നത്. തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി സ്‌പെഷല്‍ ഓഫീസറെ നിയോഗിച്ചങ്കിലും ഇപ്പോള്‍ അതില്ല. എന്നാല്‍, പൊതുജനത്തിന് ആവശ്യമായ രേഖ ലഭിക്കാന്‍ ഓഫീസില്‍ നാല് മാസത്തിലേറെയായി കയറി ഇറങ്ങിയവരുണ്ട്. ഓരോദിവസവും ഉഗ്യോഗസ്ഥരുടെ അഭാവങ്ങള്‍ ചൂണ്ടികാട്ടിയാണ് ആളുകളെ മടക്കിവിടുന്നത്. എസ് എസ് എല്‍ സി വിജയപ്രഖ്യാപനം വന്നതോടെ കുട്ടികളുടെ തുടര്‍പഠനത്തിന് ആവശ്യമായ രേഖകള്‍ക്ക് വില്ലേജ് ഓഫീസറുടെ സേവനം അനിവാര്യമാണ്. അതിനാല്‍ എത്രയും വേഗം ഓഫീസറെയും മറ്റു ആവശ്യമായ ജിവനകാരെയും നിയോഗിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വില്ലേജ് പരിധിയിലെ കുന്നിടിക്കല്‍, വയല്‍നികത്തല്‍, വയലിലെ കെട്ടിടനിര്‍മാണങ്ങള്‍ തുടങ്ങിയ നിരവധികാര്യങ്ങള്‍ക്ക് ശക്തമായ നടപടി കൈകൊള്ളേണ്ടത് വില്ലേജ് അധികാരികളാണ്.

---- facebook comment plugin here -----

Latest