കപ്പലപകടം: ക്യാപ്റ്റന്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍

Posted on: April 19, 2014 7:49 am | Last updated: April 20, 2014 at 6:27 am

ship_koreaസിയോള്‍: തെക്കന്‍ കൊറിയയില്‍ 475 പേരുമായി മുങ്ങിയ ചെറു കപ്പലിന്റെ ക്യാപ്റ്റനെ അന്വേഷണ സംഘം പിടികൂടി. ക്യാപ്റ്റന്‍ ലീയോന്‍ സിയോക്കാണ് അറസ്റ്റിലായത്. വിനോദ സഞ്ചാര മേഖലയായ ജെജു ദ്വീപിലേക്ക് പോകവേയാണ് ഏപ്രില്‍ 15ന് കപ്പല്‍ മുങ്ങുന്നത്.

അപകടത്തില്‍ ഇതുവരെ 28 മൃതദേഹങ്ങള്‍ കണ്ടെത്തുകയും 179 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കപ്പലില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. കാണാതായ 268 പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടെ രക്ഷപ്പെട്ടവര്‍ കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ ക്യാപ്റ്റനാണ് ആദ്യമായി കപ്പലില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയതെന്ന് മൊഴി നല്‍കിയിരുന്നു.

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മോശം കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.