അറ്റകുറ്റപ്പണി; റിസര്‍വേഷന്‍ സംവിധാനത്തിന് താത്കാലിക നിയന്ത്രണം

Posted on: April 19, 2014 12:25 am | Last updated: April 19, 2014 at 12:25 am

തിരുവനന്തപുരം: കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് റിസര്‍വേഷന്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ രാവിലെ 11മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് റിസര്‍വേഷന്‍ സംവിധാനം നിര്‍ത്തിവയ്ക്കുക. ചെന്നൈയിലെ കംപ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ സിസ്റ്റം (പി ആര്‍ എസ്)ന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. ഇതോടെ ഓണ്‍ലൈന്‍ ബുക്കിംഗ്, ടിക്കറ്റ് കാന്‍സലേഷന്‍, അന്വേഷണങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാകില്ല. ഇതിനു പകരമായി സംവിധാനങ്ങളുടെ പുന:സ്ഥാപനശേഷം ഉച്ചയ്ക്കു ഒന്നുമുതല്‍ മൂന്നുവരെ പി ആര്‍ എസ് കൗണ്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാവും. അറ്റകുറ്റപ്പണിയുടെ സാഹചര്യത്തില്‍ നാളെത്തേക്കുള്ള എമര്‍ജന്‍സി ക്വാട്ടക്കുള്ള അപേക്ഷകള്‍ ഇന്നു വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു