Connect with us

Kasargod

സാന്ത്വനം ഹെല്‍ത്ത് സ്‌കൂളും താജുല്‍ ഉലമ അനുസ്മരണവും നാളെ

Published

|

Last Updated

ബന്തിയോട്: എസ് വൈ എസ്-മിഷന്‍ 2014ന്റെ ഭാഗമായി ബന്തിയോട്-അട്ക്കയില്‍ ഹെല്‍ത്ത് സ്‌കൂള്‍ നാളെ നടക്കും. എസ് വൈ എസ് സ്വാന്തനത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, സാന്ത്വനം മെഡിക്കല്‍ കിറ്റ് വിതരണം, സാന്ത്വനം ക്ലബ്ബ് അംഗങ്ങളുടെ പ്രഖ്യാപനം, സാന്ത്വന കേന്ദ്ര പ്രഖ്യാപനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. സാമുഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കു പുറമെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും. “നമുക്ക് ജീവിക്കാന്‍ പഠിക്കാം”, “കുട്ടികളുടെ ആരോഗ്യം” എന്നീ വിഷങ്ങളില്‍ ഡോ. അബ്ദുല്‍ കരീം, സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന് രക്ത പരിശോധനാ ക്യാമ്പും നടക്കും.
രാവിലെ 9 മുതല്‍ നടക്കുന്ന ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പിന് ആയൂസാഗര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ധനഞ്ജയ ഹാന്‍ഡെ, ഡോ. കൃഷ്ണകുമാരി എന്നിവര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പരിശോധനക്കെത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കും.
വൈകുന്നേരം 7 മണിക്ക്് നടക്കുന്ന താജുല്‍ ഉലമാ അനുസ്മരണ ദിക്‌റ് ദുആ സമ്മേളനത്തിന് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. ഹാരിസ് കാമില്‍ സഖാഫി പരപ്പ അനുസ്മരണ പ്രഭാഷണം നടത്തും.
മെഡിക്കല്‍ക്യാമ്പില്‍ രജിസ്‌ട്രേഷനുവേണ്ടി 9447291973 നമ്പറില്‍ ബന്ധപ്പെടണം.

Latest