ആശുപത്രിയില്‍ നാല് മണിക്കൂര്‍ വൈദ്യുതി നിലച്ചു

Posted on: April 18, 2014 8:42 pm | Last updated: April 18, 2014 at 8:42 pm

റാസല്‍ഖൈമ: നഗരത്തിലെ ഇബ്‌റാഹീം ബിന്‍ ഹമദ് ആശുപത്രിയില്‍ തുടര്‍ച്ചയായി നാല് മണിക്കൂര്‍ വൈദ്യുതി മുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ അപ്രഖ്യാപിത പവര്‍ കട്ട് ഉണ്ടായത്.
ആശുപത്രിയോട് ചേര്‍ന്ന് പ്രദേശത്തെ റോഡ് റിപ്പയറുമായി ബന്ധപ്പെട്ട് നടത്തിയ ജോലികള്‍ക്കിടയില്‍ ആശുപത്രിയിലേക്കുള്ള പ്രധാന പവര്‍ കേബിളിന് കേടുപറ്റിയതാണ് വൈദ്യുതി വിഛേദിക്കപ്പെടാന്‍ കാരണമെന്ന് അധികൃതര്‍. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഗുരുതരാവസ്ഥയിലുള്ള 26 രോഗികളെ വൃദ്ധര്‍ക്ക് മാത്രമായുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ആശുപത്രിയില്‍ ഉണ്ടായിരുന്ന ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് പതിവുകാര്യങ്ങള്‍ നടത്തിയെങ്കിലും അടിന്തിരമായി റിപ്പയര്‍ ചെയ്ത് വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടത് നാല് മണിക്കൂറിന് ശേഷമാണ്.