ശൈഖുനാ സി.ഉസ്താദ് അനുസ്മരണ പരിപാടിക്ക് ഞായറാഴ്ച തുടക്കം

Posted on: April 18, 2014 2:21 pm | Last updated: April 18, 2014 at 7:22 pm

പന്നൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃ നിരയിലും മതവിജ്ഞാന സേവന രംഗത്തും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രമുഖ പണ്ഡിത വര്യന്‍ മര്‍ഹൂം സി അബ്ദുറഹിമാന്‍ മുസ്ലിയാരുടെ 12 ാം അനുസ്മരണ പരിപാടികള്‍ക്ക് ഞായറാഴ്ച തുടക്കം. പന്നൂര്‍ ശറഫിയ്യയിലാണ് വിപുലമായ പരിപാടികളോടെ അനുസ്മരണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സി ഉസ്താദ് മഖാം സിയാറത്തോടെയാണ് അനുസ്മരണ പരിപാടി ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഉദ്ഘാടന സെഷനില്‍ വി പി എം ഫൈസി വില്യാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് കുഞ്ഞിമോന്‍ തങ്ങള്‍ അവേലത്ത്, പി ജി എ തങ്ങള്‍ മദനി പന്നൂര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സംബന്ധിക്കും. അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സെമിനാറില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, കെ കെ ആലി മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, വെള്ളിയോട് ഇബ്‌റാഹീം സഖാഫി പങ്കെടുക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന അനുസ്മരണ സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. വള്ളിയാട് മുഹമ്മദലി സഖാഫി പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ മജ്‌ലിസില്‍ പ്രമുഖര്‍ പങ്കെടുക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, മുല്ലക്കോയ തങ്ങള്‍ കാരക്കാട്ട്, ടി കെ അബ്ദുറഹിമാന്‍ ബാഖവി, ടി എ മുഹമ്മദ് അഹ്‌സനി, പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും പരിപാടിയില്‍ വിതരണം ചെയ്യും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ബുധനാഴ്ച വൈകുന്നേരം സ്വലാത്ത് വാര്‍ഷികത്തിന് സി മുഹമ്മദ് ഫൈസി, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.