സുഡാനില്‍ യു എന്‍ താവളത്തിന് നേരെ ആക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

Posted on: April 18, 2014 11:34 am | Last updated: April 19, 2014 at 12:26 am

sudanജുബ: സൗത്ത് സുഡാനില്‍ യു എന്‍ താവളത്തിനുനേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. വംശീയ ആക്രമണങ്ങളെത്തുടര്‍ന്ന് യു എന്‍ താവളത്തില്‍ അഭയം തേടിയിരുന്നവരാണ് കൊല്ലപ്പെട്ടത്. സമാധാന സേനാംഗങ്ങള്‍ വെടിയുതിര്‍ത്താണ് അക്രമികളെ നേരിട്ടത്.

ഡിസംബറില്‍ സൗത്ത് സുഡാനില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് യു എന്‍ താവളത്തില്‍ വംശീയന്യൂനപക്ഷത്തില്‍ പെട്ട അയ്യായിരത്തോളം പേര്‍ അഭയം തേടിയിരുന്നു.

സമാധാനപരമായി പ്രകടനമായെത്തിയ അക്രമികള്‍ നിവേദനം നല്‍കാനെന്ന വ്യാജേനയാണ് യു എന്‍ താവളത്തില്‍ കടന്നത്. ഉള്ളില്‍ കടന്ന അക്രമികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.