Connect with us

Articles

പ്രതിമ നിര്‍മാണത്തിന്റെ ഇരകള്‍

Published

|

Last Updated

M_Id_425764_Tribals_അമന്‍വിഹാര്‍ സ്വദേശി ലാലി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണിപ്പോള്‍. നായകന്റെ അവിശ്വസനീയ പ്രകടനത്തെ തുടര്‍ന്ന് നായകപ്രാധാന്യം ലഭിച്ച പ്രതിനായകനാണ് ലാലി. വടക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ പ്രചാരണത്തിനിടെ എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ചതോടെയാണ് ഓട്ടോ ഡ്രൈവറായ ലാലിയുടെ മാര്‍ക്കറ്റ് മൂല്യം കുത്തനെ കൂടിയത്. പതിവ് കരണത്തടികളില്‍ നിന്ന് അതിന് വ്യത്യസ്തത കൈവന്നത് പിറ്റേന്ന് തന്നെ തല്ലിയവനെ തേടി കെജ്‌രിവാള്‍ എത്തിയതോടെയാണ്. ഇന്നലെ പൊട്ടിമുളച്ച പാര്‍ട്ടിയാണെങ്കിലും ശരി, നേതാവിനെ തല്ലിയവനെ കുറഞ്ഞത് കൈകാലുകളെങ്കിലും ഒടിച്ചിട്ടായിരിക്കും അണികള്‍ പ്രതികരിക്കുക. ലാലിക്ക് ചെറിയ തരത്തില്‍ എ എ പിക്കാരുടെ പ്രതികരണ ചൂട് സഹിക്കേണ്ടി വന്നെങ്കിലും കെജ്‌രിവാളിന്റെ സമീപനത്തിലൂടെ അതെല്ലാം അലിഞ്ഞില്ലാതായി. ലാലിയുടെ അടിക്ക് വളരെ പ്രധാനപ്പെട്ട ജീവത്ബന്ധിയായ ഒരു കാരണമുണ്ടായിരുന്നു. ഡല്‍ഹിയില്‍ ഭൂരിഭാഗം വാഹനങ്ങളിലും, പ്രത്യേകിച്ച് ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ സി എന്‍ ജിയുടെ വില കുറക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിലുള്ള പ്രതികരണമായിരുന്നു ആ തല്ല്. ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെയും സംഘബലത്തിലാണ് ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ ചട്ടക്കൂട് കരുത്താര്‍ജിച്ചത്. ഓട്ടോ ഡ്രൈവര്‍മാരെന്ന അധികാരിവര്‍ഗത്തിന്റെ സകല ചമ്മട്ടിയടികള്‍ക്കും വിധേയരായ ഒരു കൂട്ടത്തിന്റെ ആവലാതികളും പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം നല്‍കിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെ “വികസനത്തിനും” എണ്ണ മുതലാളിമാര്‍ നിക്ഷേപം നടത്തിയതിനാല്‍ ഉപകാരസ്മരണ എന്ന നിലക്ക് ഭരിക്കുന്നവര്‍ക്ക് മുതലാളിമാരുടെ ഇംഗിതം നിറവേറ്റിക്കൊടുക്കാതെ വഴിയില്ല. അപ്പോള്‍ പെട്രോളിനും ഡീസലിനും പാചക വാതകത്തിനും പ്രകൃതി വാതകത്തിനും മറ്റും തോന്നിയ വില ഈടാക്കാന്‍ മുതലാളിമാര്‍ക്ക് അവസരമൊരുക്കണം. അതിന് കൂടെയുള്ളവര്‍ തന്നെ തെറി പറഞ്ഞാലും എന്തൊക്കെ വെല്ലുവിളിയുണ്ടായാലും പാര്‍ലിമെന്റിന്റെ മാനത്തിന് ഭംഗം വരുത്തിയിട്ടാണെങ്കിലും പഴുതുകള്‍ സൃഷ്ടിക്കുകയും മുതലാളിമാര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. അതുകൊണ്ടാണ് അധികാരത്തില്‍ നിന്നിറങ്ങിയ ശേഷം കോണ്‍ഗ്രസല്ല അംബാനിയാണ് ഭരിക്കുന്നതെന്നും ആര് ജയിച്ചാലും തോറ്റാലും അംബാനി ജയിക്കുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചതും.
അംബാനി എന്ന പ്രതീകത്തിലുള്ളവരുടെ ഗുപ്താധികാരമാണ് ലാലിമാര്‍ക്ക് കെജ്‌രിവാളിന്റെ കവിളത്ത് അടിക്കാനുള്ള ചേതോവികാരം. ഇവിടെ കെജ്‌രിവാള്‍ ഒരു പ്രതീകമാണ്. മറ്റ് നേതാക്കള്‍ ജനങ്ങളില്‍ നിന്ന് വളരെ അകലെയാണ്. സുരക്ഷാ ജീവനക്കാരെന്ന കാക്കിപ്പടയുടെ അകമ്പടിയോടെ വോട്ട് ചോദിക്കാന്‍ ബുര്‍ജ് ഖലീഫയുടെ ഉയരമുള്ള പീഠങ്ങളില്‍ കയറി വാഗ്വിലാസം പ്രകടിപ്പിക്കുന്ന നേതാക്കള്‍ സമ്മോഹന വാഗ്ദാനങ്ങള്‍ ചൊരിയുമ്പോള്‍ ചൊറിഞ്ഞുകയറുന്ന സാധാരണക്കാരുടെ പ്രതിനിധിയാകുകയാണ് ലാലി. അവിടെയും കെജ്‌രിവാള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അണികളാണോ എതിര്‍ പക്ഷത്തുള്ളവരാണോ എന്ന സെന്‍സസ് എടുക്കാതെ/ എടുപ്പിക്കാതെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങുന്ന കെജ്‌രിവാളിന്റെ ശൈലി ഡല്‍ഹി രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും പുത്തന്‍ വഴികള്‍ തുറന്നിടുകയാണ്. പുത്തന്‍ വഴിയല്ല; മറിച്ച് രാഷ്ട്രീയ നേതാക്കള്‍/ ജനപ്രതിനിധികള്‍ എങ്ങനെയാകണമെന്ന് ആവിഷ്‌കരിക്കുകയാണ് അദ്ദേഹം.
ലാലിയുടെ അടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നതിനോടൊപ്പം മറ്റൊരു വീഡിയോ ദൃശ്യം കൂടി പ്രചരിക്കുന്നുണ്ട്. പ്രസംഗം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കെ, തൊട്ടടുത്ത് ജാഗരൂകനായി നിന്ന സുരക്ഷാ സൈനികന്‍ തളര്‍ന്ന് വീഴുമ്പോള്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മാതിരി പ്രസംഗം തുടരുന്ന “ചായക്കടക്കാര”ന്റെ ദൃശ്യവും വൈറലാകുകയാണ്. വേദിയില്‍ തന്റെ ഇടത് ഭാഗത്ത് നില്‍ക്കുന്ന പോലീസുകാരന്‍ തളര്‍ന്നുവീഴുമ്പോള്‍ പ്രസംഗം നിര്‍ത്താതെ, ആ ഭാഗത്തേക്ക് നോക്കിപ്പോയത് ശരീരഭാഷ കൊണ്ട് പരിഹരിച്ച് വീണ്ടും ചൂടന്‍ പ്രസംഗം തുടരുന്ന ആ ദൃശ്യം നല്‍കുന്ന സന്ദേശം കെജ്‌രിവാളില്‍ നിന്ന് നേരെ വിരുദ്ധമാണ്. കരുണയും സ്‌നേഹം, സഹാനുഭൂതി, അലിവ് തുടങ്ങിയ മാനുഷിക വികാരങ്ങളെ ഭീഷണിയും ധാര്‍ഷ്ട്യവും രോഷവും രണോത്സുകതയും കീഴടക്കുന്ന സ്വത്വമാണ് മോദിയെന്ന ആരോപണം സാധൂകരിക്കുന്നതാണ് ഈ ചിത്രം. താന്‍ വരേണ്യവര്‍ഗത്തിന്റെ മാത്രം താത്പര്യ സംരക്ഷകനല്ല പ്രത്യുത, ചായക്കച്ചവടക്കാരുടെയും ദളിതരുടെയും കര്‍ഷകരുടെയും സ്വന്തം ആളാണെന്ന് പ്രഘോഷിക്കുകയാണ് ഇപ്പോള്‍ മോദി. ചായക്കച്ചവട ചര്‍ച്ച സംഘടിപ്പിക്കുകയും മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ഒരു മുഴം കയറില്‍ തങ്ങളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ആഗ്രഹങ്ങളും “നിറവേറ്റുമ്പോള്‍” അവിടം സന്ദര്‍ശിച്ച് വാക്കുകളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തന്നെയെന്തിന് തീണ്ടാപ്പാടകലെ നിര്‍ത്തണമെന്ന് കേരളക്കരയില്‍ വന്ന് ചോദിക്കുകയും ചെയ്ത് സാധാരണക്കാരന്‍വത്കരണത്തിനു ശ്രമിക്കുന്നു മോദി. എന്നാല്‍, അതെല്ലാം ചില പൊടിക്കൈകളും അഭിനയവുമാണെന്നും അധികാരക്കസേരയിലേക്ക് കയറാന്‍ മാത്രമേ സാധാരണക്കാരുടെ മുതുക് അദ്ദേഹത്തിന് ആവശ്യമുള്ളൂവെന്നും തെളിയിക്കാന്‍ ഈ ദൃശ്യം മതിയാകും.
മോദിയുടെ കര്‍ഷകപ്രേമം കൂടുതലായി അറിയാന്‍ ഗുജറാത്തിലെ നര്‍മദ ജില്ലയിലെയും കച്ച് മേഖലയിലെയും സംഭവവികാസങ്ങള്‍ വിശകലനം ചെയ്താല്‍ മതിയാകും. അമിത ദേശീയവാദത്തിലൂടെ ഭുരിപക്ഷ വികാരം വോട്ടാക്കാന്‍ ഒരുമ്പെട്ട മോദി, സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് കരുവാക്കിയത്. പട്ടേലിന്റെ നിശ്ചയദാര്‍ഢ്യം പ്രഘോഷച്ച് ഹൈദരാബാദിലെ നൈസാമിനെതിരായ നടപടിയടക്കമുള്ള ചിലതിനെ മാത്രം അടര്‍ത്തിയെടുത്ത് പട്ടേലില്‍ പരകായപ്രവേശത്തിന് മോദി തുനിഞ്ഞു. എന്നാല്‍ പട്ടേല്‍പ്രേമം വോട്ടാക്കുന്നതോടൊപ്പം വില്‍പ്പനച്ചരക്കാക്കാനും മോദി മറന്നില്ല. നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം 2016 കോടി രൂപ ചെലവില്‍ 597 അടി നീളം വരുന്ന ലോകത്തിലെ തന്നെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ച് ഉഗ്രന്‍ വിനോദ സഞ്ചാര സൈറ്റാക്കാനുള്ള ശ്രമത്തിലാണ് മോദി. എന്നാല്‍, അവിടെ ബലിയാടുകളാകേണ്ടത് 70 ഗ്രാമങ്ങളിലെ ജനങ്ങളാണ്. പ്രത്യേകിച്ചും, ആദിവാസി, പട്ടിക ജാതി, പട്ടിക വര്‍ഗ, ഗോത്ര വിഭാഗങ്ങളില്‍ പെടുന്നവര്‍. കര്‍ഷകപ്രേമവും 60 വര്‍ഷത്തെ ഭരണകൂട ഭീകരതയും ചൂണ്ടിക്കാട്ടി വികസനവും മാറ്റവും പ്രഘോഷിച്ച് വോട്ട് പെട്ടി നിറക്കാന്‍ മോദി നെട്ടോട്ടമോടുമ്പോള്‍, നര്‍മദ അണക്കെട്ടിന് ചുറ്റും കേവാദിയ കോളനി എന്നറിയപ്പെടുന്ന സ്ഥലത്ത് താമസിക്കുന്ന 70 ഗ്രാമങ്ങളിലെ ജനങ്ങള്‍ ഇന്ദ്രവര്‍മ ഗ്രാമം കേന്ദ്രീകരിച്ച് അത്യുഗ്രന്‍ പ്രക്ഷോഭം നടത്തുകയാണ്. പ്രതിമാ നിര്‍മാണം നടത്തുന്ന കേവാദിയ ഡെവലപ്‌മെന്റ് അതോറിറ്റി 70 ഗ്രാമങ്ങളെ ഏറ്റുടുക്കുന്നതിനെതിരെയാണിത്. അതില്‍ 29ഉം നിബിഡ വനത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പ്രതിമാ നിര്‍മാണത്തിന് തറക്കല്ലിട്ട കഴിഞ്ഞ ഒക്‌ടോബര്‍ 31ന് 1977നെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് മോദിയുടെ പോലീസ് ഈ ഗ്രാമങ്ങളില്‍ പെരുമാറിയത്. പ്രതിഷേധിച്ച നാട്ടുകാരെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഇപ്പോഴും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മോദിപ്പോലീസ് സമ്മതിക്കുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകരെയും അവകാശപ്പോരാളികളെയും അറസ്റ്റ് ചെയ്യുന്നത് നിര്‍ബാധം തുടരുന്നു. ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ദ്രവര്‍ണയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗോത്രവര്‍ഗക്കാരെ അനുവദിച്ചില്ല. ഗ്രാമത്തിലേക്കുള്ള ഗുരുദേശ്വര്‍ പാലം പോലീസ് “കൈയടക്കുകയായിരുന്നു”. രസകരമായ സംഭവം, പ്രതിമാ മാമാങ്കത്തിന്റെ ദിവസം ഗ്രാമീണരുടെ സാന്നിധ്യം ഉറപ്പ് വരുത്താന്‍ ഈ ഗ്രാമങ്ങളിലേക്ക് വാഹനങ്ങള്‍ അയച്ചെങ്കിലും ഒരാള്‍ പോലും അതില്‍ കയറാന്‍ കൂട്ടാക്കിയില്ലെന്നതാണ്.
മുഴുവന്‍ ഗ്രാമീണരെയും പുനരധിവസിപ്പിച്ചെന്ന ഫാഷിസ്റ്റ് ഭരണാധികാരിയുടെ ജൈവവളമായ ഗീബല്‍സിയന്‍ തന്ത്രമാണ് മോദി വിമര്‍ശകര്‍ക്ക് നേരെ ഉപയോഗിക്കുന്നത്. എന്നാല്‍ അര ലക്ഷത്തോളം വരുന്ന ഗ്രാമീണരെ ഇനിയും പുനരധിവസിപ്പിച്ചില്ലെന്ന് നര്‍മദാ ബച്ചാവോ ആന്ദോളന്‍ സമര സമിതി നേതാവ് മേധാ പട്കര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടര ലക്ഷം ജനങ്ങളുടെ വീടുകള്‍, കൃഷിയിടം, ഗ്രാമങ്ങള്‍, നൂറുകണക്കിന് ക്ഷേത്രങ്ങള്‍, പള്ളികള്‍, അങ്ങാടികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, ദശലക്ഷക്കണക്കിന് വൃക്ഷങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെടുത്തുകയാണ് പട്ടേല്‍ സ്വാംശീകരണത്തിലൂടെ സംഭവിക്കുക. മോദിയുടെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉത്തരാഖണ്ഡില്‍ പോയി പ്രളയ സംഭവം മുന്‍നിര്‍ത്തി ഭരണകക്ഷിയെ ഭത്സിച്ചപ്പോള്‍ അധികം വൈകാതെ നര്‍മദ മറ്റൊരു ഉത്തരാഖണ്ഡാകുമെന്ന സത്യം ഒരുപക്ഷേ, ഉപദേശകന്‍മാര്‍ മോദിയെ അറിയിച്ചിട്ടുണ്ടാകില്ല.
പിറന്ന മണ്ണില്‍ സ്ത്രീകളും കുട്ടികളും അപമാനിതരാകുന്നതില്‍ ജാഗരൂകരാകണമെന്ന് നാഴിക കണക്കെ മുന്നറിയിപ്പ് നല്‍കുന്ന മോദിയും പരിവാരങ്ങളും, “ഈ പരിപാവനമായ മണ്ണിലാണ് തങ്ങളുടെ പ്രപിതാക്കള്‍ ജനിച്ചതും ജീവിച്ചതും മരിച്ചതും. ഞങ്ങളീ മണ്ണ് ഉപേക്ഷിക്കില്ല” എന്ന ഗോത്രത്തലവന്‍ രമേശ് തദ്‌വിയുടെ പ്രഖ്യാപനം കേട്ടിരുന്നെങ്കില്‍. അല്ലെങ്കില്‍, ഇന്ദ്രവര്‍ണ, പിപാരിയ, ഗരുദേശ്വര്‍ ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും നിത്യേന കുന്നിടിക്കുന്ന മണ്ണുമാന്തി വാഹനങ്ങള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നത് കണ്ടിരുന്നെങ്കില്‍. പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി നിരവധി കുന്നുകള്‍ നിരത്തുന്ന ഈ ഭരണകൂട ഭീകരത, കേരളത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിക്കിട്ടാന്‍ അതിയായി അഭിലഷിക്കുന്ന സുരേന്ദ്രന്‍മാരും രമേശുമാരും കണ്ട മട്ടില്ല. ബി ജെ പി, കര്‍ഷകരുടെയോ സാധാരണക്കാരുടെയോ വക്താവല്ലെന്ന സന്ദേശമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സത്യവാങ്മൂലത്തില്‍ പോലും കര്‍ഷക താത്പര്യം കണ്ടെത്താന്‍ മഷിയിടേണ്ട അവസ്ഥയാണ്. പ്രതിമാ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം പട്ടേലിന്റെ സമാധി ദിനത്തില്‍ തന്നെയാക്കിയത്, പട്ടേലില്‍ അവശേഷിച്ചിരുന്ന കര്‍ഷകാനുകൂല നിലപാടിനെ കൂടി കുഴിച്ചുമൂടാനായിരിക്കണം.
അമന്‍വിഹാര്‍ സ്വദേശി ലാലി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണിപ്പോള്‍. നായകന്റെ അവിശ്വസനീയ പ്രകടനത്തെ തുടര്‍ന്ന് നായകപ്രാധാന്യം ലഭിച്ച പ്രതിനായകനാണ് ലാലി. വടക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ പ്രചാരണത്തിനിടെ എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ചതോടെയാണ് ഓട്ടോ ഡ്രൈവറായ ലാലിയുടെ മാര്‍ക്കറ്റ് മൂല്യം കുത്തനെ കൂടിയത്. പതിവ് കരണത്തടികളില്‍ നിന്ന് അതിന് വ്യത്യസ്തത കൈവന്നത് പിറ്റേന്ന് തന്നെ തല്ലിയവനെ തേടി കെജ്‌രിവാള്‍ എത്തിയതോടെയാണ്. ഇന്നലെ പൊട്ടിമുളച്ച പാര്‍ട്ടിയാണെങ്കിലും ശരി, നേതാവിനെ തല്ലിയവനെ കുറഞ്ഞത് കൈകാലുകളെങ്കിലും ഒടിച്ചിട്ടായിരിക്കും അണികള്‍ പ്രതികരിക്കുക. ലാലിക്ക് ചെറിയ തരത്തില്‍ എ എ പിക്കാരുടെ പ്രതികരണ ചൂട് സഹിക്കേണ്ടി വന്നെങ്കിലും കെജ്‌രിവാളിന്റെ സമീപനത്തിലൂടെ അതെല്ലാം അലിഞ്ഞില്ലാതായി. ലാലിയുടെ അടിക്ക് വളരെ പ്രധാനപ്പെട്ട ജീവത്ബന്ധിയായ ഒരു കാരണമുണ്ടായിരുന്നു. ഡല്‍ഹിയില്‍ ഭൂരിഭാഗം വാഹനങ്ങളിലും, പ്രത്യേകിച്ച് ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ സി എന്‍ ജിയുടെ വില കുറക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിലുള്ള പ്രതികരണമായിരുന്നു ആ തല്ല്. ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെയും സംഘബലത്തിലാണ് ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ ചട്ടക്കൂട് കരുത്താര്‍ജിച്ചത്. ഓട്ടോ ഡ്രൈവര്‍മാരെന്ന അധികാരിവര്‍ഗത്തിന്റെ സകല ചമ്മട്ടിയടികള്‍ക്കും വിധേയരായ ഒരു കൂട്ടത്തിന്റെ ആവലാതികളും പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം നല്‍കിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെ “വികസനത്തിനും” എണ്ണ മുതലാളിമാര്‍ നിക്ഷേപം നടത്തിയതിനാല്‍ ഉപകാരസ്മരണ എന്ന നിലക്ക് ഭരിക്കുന്നവര്‍ക്ക് മുതലാളിമാരുടെ ഇംഗിതം നിറവേറ്റിക്കൊടുക്കാതെ വഴിയില്ല. അപ്പോള്‍ പെട്രോളിനും ഡീസലിനും പാചക വാതകത്തിനും പ്രകൃതി വാതകത്തിനും മറ്റും തോന്നിയ വില ഈടാക്കാന്‍ മുതലാളിമാര്‍ക്ക് അവസരമൊരുക്കണം. അതിന് കൂടെയുള്ളവര്‍ തന്നെ തെറി പറഞ്ഞാലും എന്തൊക്കെ വെല്ലുവിളിയുണ്ടായാലും പാര്‍ലിമെന്റിന്റെ മാനത്തിന് ഭംഗം വരുത്തിയിട്ടാണെങ്കിലും പഴുതുകള്‍ സൃഷ്ടിക്കുകയും മുതലാളിമാര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. അതുകൊണ്ടാണ് അധികാരത്തില്‍ നിന്നിറങ്ങിയ ശേഷം കോണ്‍ഗ്രസല്ല അംബാനിയാണ് ഭരിക്കുന്നതെന്നും ആര് ജയിച്ചാലും തോറ്റാലും അംബാനി ജയിക്കുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചതും.