Connect with us

National

ഗുജറാത്ത് കലാപം: മറുപടി പറയാതെ വീണ്ടും മോഡി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ വീണ്ടും നരേന്ദ്ര മോഡിയുടെ ഒഴിഞ്ഞുമാറല്‍. കലാപത്തില്‍ മാപ്പുപറയുമോ എന്ന ചോദ്യത്തിന് തന്നോട് മാപ്പുപറയാന്‍ ആവശ്യപ്പെടും മുമ്പ് കോണ്‍ഗ്രസ് സ്വന്തം പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കട്ടെയെന്നായിരുന്നു മോഡിയുടെ മറുപടി. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിയുടെ ഈ പ്രതികരണം.

ക്ഷമാപണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആരും ത്‌ന്റെയടുത്ത് വന്നിട്ടില്ല. രാമക്ഷേത്രം പണിയുമെന്നത് ബി ജെ പി രേഖാമൂലം നല്‍കിയ ഉറപ്പാണ്. രാജ്യത്ത് ബി ജെ പി തരംഗമാണുള്ളത്. മറിച്ച് മോഡി തരംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.