Connect with us

Kozhikode

അല്‍ഖമര്‍ ആറാം വാര്‍ഷിക ചതുര്‍ദിന സമ്മേളനം നാളെ തുടങ്ങും

Published

|

Last Updated

കൊടുവള്ളി: കട്ടാങ്ങല്‍ കമ്പനിമുക്ക് അല്‍ഖമര്‍ എജ്യുക്കേഷനല്‍ കോംപ്ലക്‌സ് ആറാം വാര്‍ഷിക ചതുര്‍ദിന സമ്മേളത്തിന് നാളെ തുടക്കം കുറിക്കും. നാളം രാവിലെ ഒമ്പത് മണിക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ പതാക ഉയര്‍ത്തും. വൈകു. നാല് മണിക്ക് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കലാം, ഡോ. ഇ എന്‍ അബ്ദുത്വീഫ്, സംബന്ധിക്കും.വൈകീട്ട് ഏഴ് മണിക്ക് പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് മീറ്റ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.
16ന് 2014 ഇല്ലൂമിന ഉച്ചക്ക് രണ്ട് മണിക്ക് എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, മുത്തലിബ് സഖാഫി നേതൃത്വം നല്‍കും.
18ന് 2.30ന് പണ്ഡിത സംഗമം എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് സംശയനിവാരണ സദസ്സിന് അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല നേതൃത്വം നല്‍കും. 19ന് രാവിലെ ഒമ്പത് മണിക്ക് അന്യസംസ്ഥാന തൊഴിലാളി സംഗമം അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല സഖാഫി എളമരം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ സംസാരിക്കും.
വൈകു. അഞ്ച് മണിക്ക് സമാപന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, ബശീര്‍ ഫൈസി വെണ്ണക്കോട്, ഡോ. ഹുസൈന്‍ സഖാഫി മമ്പാട്, സംസാരിക്കും.
പത്രസമ്മേളനത്തില്‍ അല്‍ ഖമര്‍ ഡയറക്ടര്‍ എ പി അന്‍വര്‍ സ്വാദിഖ് സഖാഫി, മുഹമ്മദലി പാലക്കാടി, മുഹമ്മദ് കുണ്ടുങ്ങല്‍, ശമീം അസ്ഹരി, സാബിര്‍ നാദാപുരം സംബന്ധിച്ചു.