Connect with us

Ongoing News

സ്പാനിഷ് ലാ ലിഗ: ബാഴ്‌സയും റയലും പിറകില്‍:അത്‌ലറ്റിക്കോ ഒന്നാമത്; കോസ്റ്റക്ക് പരുക്ക്‌

Published

|

Last Updated

മാഡ്രിഡ്: ഗെറ്റഫെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പെയിനില്‍ കിരീടക്കുതിപ്പ് തുടര്‍ന്നു. ഉറുഗ്വെന്‍ ഡിഫന്‍ഡര്‍ ഡിയഗോ ഗോഡിന്‍ (40), സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ (84) ഗോളുകള്‍ നേടി.
33 മത്സരങ്ങളില്‍ 82 പോയിന്റുള്ള അത്‌ലറ്റിക്കോ റയലിനെ മൂന്ന് പോയിന്റിനും ബാഴ്‌സയെ നാല് പോയിന്റിനും പിറകിലാക്കി. ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ, സ്ഥിരത നിലനിര്‍ത്തിയാല്‍ മാത്രം മതി സിമിയോണിക്കും ശിഷ്യഗണത്തിനും സ്‌പെയിനില്‍ വിജയക്കൊടിനാട്ടാന്‍. മത്സരത്തില്‍ കോസ്റ്റക്ക് പരിക്കേറ്റത് അത്‌ലറ്റിക്കോക്ക് തിരിച്ചടിയായി. പോസ്റ്റില്‍ കാലിടിച്ച് വീണ കോസ്റ്റ സ്‌ട്രെക്ചറിലാണ് കളം വിട്ടത്. കോസ്റ്റയുടെ പരുക്ക് ഗുരുതരമല്ലെന്നും ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കെതിരെ തിരിച്ചെത്തുമെന്നും കോച്ച്‌സിമിയോണി.
മറ്റ് മത്സരങ്ങളില്‍ വലന്‍ഷ്യ 2-1ന് എല്‍ചെയെയും സെവിയ്യ 2-0ന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. എസ്പാന്യോള്‍ റയല്‍ വാള്‍കാനോ 2-2 സമനില. 59 പോയിന്റോടെ ബില്‍ബാവോ നാലാമതും 56 പോയിന്റോടെ സെവിയ്യ അഞ്ചാമതും.