Connect with us

Ongoing News

ഊട്ടി പുഷ്‌പോത്സവം മെയ് 25ന് തുടങ്ങും

Published

|

Last Updated

ഗൂഡല്ലൂര്‍: പ്രസിദ്ധമായ 118ാമത് ഊട്ടി പുഷ്‌പോത്സവം മെയ് 23, 24, 25 തീയതികളില്‍ നടക്കും. സംസ്ഥാന കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫഌവര്‍ഷോ നടക്കുന്നത്. 1847-ല്‍ ബ്രിട്ടീഷുകാരാണ് സസ്യോദ്യാനം സ്ഥാപിച്ചത്. 22 ഹെക്ടര്‍ വിസ്തൃതിയുള്ള സ്ഥലത്ത് 3500ല്‍പ്പരം ഇനങ്ങളിലെ സസ്യങ്ങളാണ് വളരുന്നത്. വിദേശ സസ്യങ്ങളും ഇവിടെ വളരുന്നുണ്ട്. മെയ് 3, 4 തിയതികളില്‍ കോത്തഗിരി നെഹ്‌റു പാര്‍ക്കില്‍ ഏഴാമത് പച്ചക്കറി മേള നടക്കും. അടുത്ത മാസം 10, 11 തീയതികളില്‍ ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ പതിനൊന്നാമത് റോസാപൂ പ്രദര്‍ശനവും നടക്കും. 17, 18 തിയതികളില്‍ കുന്നൂര്‍ സിംസ് പാര്‍ക്കില്‍ അമ്പത്തിയാറാമത് പഴവര്‍ഗമേള നടക്കും. മെയ് 31ന് ഗൂഡല്ലൂരില്‍ അഞ്ചാമത് സുഗന്ധ്യവ്യജ്ഞന പ്രദര്‍ശനമേളയും നടക്കും. വേനല്‍ ചൂട് ശക്തമായതോടെ വേനലവധി ആഘോഷിക്കാനായി പുഷ്പ മേളക്ക് മുമ്പ് തന്നെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങിയിട്ടുണ്ട്.