ഷാസിയ ഇല്‍മിക്കുനേരെ കല്ലേറ്

Posted on: April 14, 2014 2:12 pm | Last updated: April 14, 2014 at 2:51 pm

shaziya ilmiഭോപാല്‍: എ എ പി വക്താവും എ എ പിയുടെ മാന്‍സൗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഷാസിയ ഇല്‍മിയെ മോഡി അനുകൂലികള്‍ കല്ലെറിഞ്ഞു. ഭോപാലില്‍ നിന്ന് 428 കിലോമീറ്റര്‍ അകലെ ഒരു തെരെഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്ര മോഡിക്ക് അനുകൂലമായും എ എ പിക്ക് എതിരായും മുദ്രാവാക്യം വിളിച്ചാണ് ഒരു കൂട്ടം ആളുകള്‍ ഇല്‍മിക്കെതിരെ തിരിഞ്ഞത്. മോഡി വിജയിക്കട്ടെ, കെജ്‌രിവാള്‍ രാജ്യദ്രോഹിയാണ് എന്നു പറഞ്ഞാണ് കല്ലേറ് നടത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.