തിരഞ്ഞെടുപ്പില്‍ പ്രകടനം മോശമായാല്‍ സ്ഥാനം തെറിക്കുമെന്ന് മുഖ്യമന്ത്രിമാരോട് കോണ്‍ഗ്രസ്

Posted on: April 14, 2014 11:42 am | Last updated: April 16, 2014 at 6:46 am

congressന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകടനം മോശമായാല്‍ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്ളത്. ഈ സംസ്ഥാനങ്ങളിലെ 151 മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്നാണ് മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്ത്വം തനിക്കായിരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കേന്ദ്ര നേതൃത്വത്തിന്റെ ഈ മുന്നറിയിപ്പിനെ തുടര്‍ന്നാണെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയെ കൂടാതെ പ്രിഥിരാജ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരുടെ കാര്യത്തില്‍ കേന്ദ്രം ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.