പത്തനംതിട്ടയില്‍ ഡി സി സി അംഗത്തെ പുറത്താക്കി

Posted on: April 14, 2014 10:15 am | Last updated: April 14, 2014 at 11:33 pm

congressപത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡി സി സി അംഗത്തെ പുറത്താക്കി. ഡി സി സി അംഗമായ വര്‍ഗ്ഗീസ് ഫിലിപ്പ് മോനായിയെ ആണ് പുറത്താക്കിയത്. ഇടതുസ്ഥാനാര്‍ത്ഥി ഫിലിപ്പോസ് തോമസിന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ആളായിരുന്നു വര്‍ഗ്ഗീസ് ഫിലിപ് മോനായി.

അതേസമയം നിരവധി പേര്‍ ഇത്തരത്തില്‍ ഫിലിപ്പോസ് തോമസിനായി പ്രവര്‍ത്തിച്ചതായാണ് വിവരം. ഇവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടിയുണ്ടാവുമെന്നാണ് വിവരം.