ഇനി കോണ്‍ഗ്രസ് കൂടാരത്തില്‍

    Posted on: April 14, 2014 8:02 am | Last updated: April 14, 2014 at 8:07 am

    congressഹാമിര്‍പൂര്‍: ഹാമിര്‍പൂരില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ രണ്ട് തവണ എം എല്‍ എ സ്ഥാനം അലങ്കരിച്ചിരുന്ന ഉര്‍മിള്‍ താക്കൂറും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി ജെ പിയുടെ മുതിര്‍ന്ന നേതാവായിരുന്ന ജഗ്‌ദേവ്ചന്ദിന്റെ മരുമകകളാണ് ഉര്‍മിള്‍ താക്കൂര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുജന്‍പൂര്‍ മണ്ഡലത്തിലേക്കുള്ള പാര്‍ട്ടി ടിക്കറ്റ് ഉര്‍മിള്‍ താക്കൂറിന് നല്‍കാതെ ജഗ്‌ദേവി ചന്ദിന്റെ മകന് നല്‍കിയതിനെ തുടര്‍ന്ന് അസ്വാരസ്യം നിലനില്‍ക്കുകയായിരുന്നു. ഈ പ്രശ്‌നമാണ് ഉര്‍മിള്‍ താക്കൂറിനെ കോണ്‍ഗ്രസിന്റെ കൂടാരത്തിലെത്തിക്കാന്‍ കാരണമായതെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. താക്കൂറിന്റെ കൂടുമാറ്റം ബി ജെ പി ഘടകങ്ങള്‍ക്കിടയില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ജഗ്‌ദേവ് ചന്ദിന്റെ മകന്‍ നരിന്ദര്‍ താക്കൂറാണ് സുജന്‍പൂരിലെ ബി ജെ പി സ്ഥാനാര്‍ഥി.
    താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടിയും ഹാമിര്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രജീന്ദര്‍ സിംഗ് റാണക്കു വേണ്ടിയും പ്രചാരണം നടത്തുമെന്നും ഹാമില്‍പൂരിനടുത്ത് ലാംബൂവിന്‍ നടന്ന റാലിയില്‍ അവര്‍ വ്യക്തമാക്കി.
    ഉര്‍മില്‍ താക്കൂറും മകനും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് പറഞ്ഞു.