തിരുവനന്തപുരത്ത് ബി ജെ പി വിജയിക്കുമെന്ന് എല്‍ കെ അഡ്വാനി

Posted on: April 13, 2014 12:20 pm | Last updated: April 13, 2014 at 12:20 pm

advaniഗാന്ധിനഗര്‍: തിരുവനന്തപുരം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ വിജയിക്കുമെന്ന് മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി. ഗാന്ധി നഗറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അഡ്വാനിയുടെ പ്രഖ്യാപനം.

തിരുവനന്തപുരത്ത് ബി ജെ പി ഇതുവരെ വിജയിച്ചിട്ടില്ല. ഇത്തവണ അവിടെ ഒ രാജഗോപാല്‍ വിജയിക്കും. താന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഒ രാജഗോപാല്‍ കേന്ദ്ര മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.