നിലമ്പൂര്‍ കൊലപാതകം; ചോദ്യം ചെയ്യല്‍ തുടരുന്നു

Posted on: April 13, 2014 9:28 am | Last updated: April 14, 2014 at 9:24 am

nilambur murder radha convict biju & shamsudhinനിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്നലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആറുപേരെ ചോദ്യം ചെയ്തു. എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ഇരുനൂറ്റി അറുപത് പേരെ ചോദ്യം ചെയ്തു. രാധയുടെയും പ്രതികളായ ബിജുവിന്റെയും ശംസുദ്ദീന്റെയും ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത.് രാധ കൊലക്കേസ് കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടെങ്കിലും ദുരൂഹത നീക്കാനായിട്ടില്ല. എങ്കിലും രാധയെ മുമ്പ് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ട്.